ബെര്‍ളിത്തരങ്ങള്‍

ജീസസ് കാരാട്ട്, യൂദാസ് അച്യുതാനന്ദന്‍
പ്രകാശ് കാരാട്ടിനെ കോണ്‍ഗ്രസുകാര്‍ പിടിച്ചുകൊണ്ടുപോയി ചാട്ടവാറിനടിച്ച് മുള്‍ക്കിരീടമണിയിച്ച് കുരിശില്‍ തറച്ച് കൊല്ലാനുള്ള കാലം വന്നു കഴിഞ്ഞു. അന്ന് ബന്ദിനും ഹര്‍ത്താലിനും കല്ലെറിയുന്ന, എതിര്‍പാര്‍ട്ടിക്കാരുടെ തലവെട്ടിക്കളിക്കുന്ന സഖാക്കന്മാര്‍ ഓടിയൊളിക്കുകയും കമ്യൂണിസവും ക്രിസ്‍തുമതവും ഒന്നാണെന്നു പറയുന്ന ശുംഭന്മാര്‍ കോടതികള്‍ക്കു മുന്നില്‍ കാരാട്ടിനെ തള്ളിപ്പറയുകയും അവലയ്‍ബിള്‍ പിബിയിലെ കോഴികള്‍ പുലരുവോളം കൂവിമരിക്കുകയും ചെയ്യും.

ഇതൊക്കെ പറയാന്‍ നീയാരാടാ എന്ന് എന്നോടു ചോദിക്കരുത്. അത് ചോദിക്കണമെന്നുള്ളവര്‍ സഖാവ് എം.വി.ജയരാജനോടു ചോദിക്കുക.ക്രിസ്‍തുമതവും കമ്യൂണിസവും ഒന്നാണെന്നും യേശുക്രിസ്‍തു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും പറഞ്ഞത് അദ്ദേഹമാണ്. ക്രിസ്‍തുവിനെ വെളിപ്പെടുത്താനിറങ്ങിയ സ്നാപകയോഹന്നാനെപ്പോലെ ജയരാജന്‍ ലോകത്തിനു മുന്നില്‍ ആ മഹാസത്യം വെളിപ്പെടുത്തുകയാണ്. ഇതുവല്ലതും ശുംഭന്മാര്‍ക്ക് മനസ്സിലാകുമോ എന്തോ ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ടിയാന്റെ തലവെട്ടി താലത്തില്‍ വച്ച് സോണിയാ ഗാന്ധിക്കു സമ്മാനിക്കാതിരിക്കട്ടെ.

നാട്ടിന്‍പുറത്തുകാരായ ശിഷ്യന്മാരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ക്രിസ്‍തു ഉപമകളിലൂടെ സംസാരിച്ചതുപോലെ കണ്ണൂരിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സഖാവ് ജയരാജന്‍ ഉപയോഗിച്ച ഉപമായാണോ അതോ ശരിക്കും ക്രിസ്‍തു തന്നെയാണ് പ്രകാശ് കാരാട്ട് എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നുണ്ടോ എന്നത് അറിയില്ല. മലയാള ഭാഷ വിശാലമായ ഒരു സാഗരമയതുകൊണ്ട് ഇതിനെ അദ്ദേഹത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതില്‍ ആദ്യകാലത്തു മതങ്ങള്‍ക്ക്‌ ഏറെ പങ്കുണ്ടായിരുന്നു എന്നു പറഞ്ഞു വയ്ക്കുന്നതിനിടെയാണ് അദ്ദേഹം കര്‍ത്താവിന് പാര്‍ട്ടി അംഗത്വം കൊടുത്തത്. കമ്യൂണിസം സ്വീകരിച്ച നിലപാടു തന്നെയായിരുന്നു ആദ്യകാലത്തു ക്രിസ്‌തുമതവും സ്വീകരിച്ചതത്രേ. ക്രിസ്‍തു പറഞ്ഞ കാര്യങ്ങള്‍ ക്രിസ്‍ത്യാനികളും കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ കമ്യൂണിസ്റ്റുകാരും കൈവിട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ലിങ്കുകള്‍ കൊണ്ട് സനാതനക്രിസ്ത്യാനികളെ പ്രകോപിപ്പിക്കാമെന്നല്ലാതെ വേറെ വലിയ പ്രയോജനമൊന്നുമില്ല.

ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പോയിന്റ് ശരിയാണ്.ക്രിസ്‍തുമതവും കമ്യൂണിസവും പലപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. മിക്കവാറും എല്ലാ മതങ്ങളും ലോകനന്മക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. എന്നാല്‍ യേശുക്രിസ്‍തുവിനെ പ്രകാശ് കാരാട്ടിനോടുപമിച്ചതിന്റെ ഗുട്ടന്‍സ് മാത്രം എനിക്കു മനസ്സിലായില്ല. പ്രകാശ് കാരാട്ട് ദൈവപുത്രനാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ ആശാരിയുമല്ല. 30 വയസിനു മുമ്പും കാരാട്ട് പരസ്യജീവിതം നടത്തിയിട്ടുണ്ട്. വെള്ളം വീഞ്ഞാക്കുകയോ മരിച്ചവനെ ഉയര്‍പ്പിക്കുകയോ ഒന്നും കാരാട്ട് ചെയ്തിട്ടില്ല. മുടിയൊക്കെ നരച്ച് അങ്ങേരൊരു പരുവമായി. ക്രിസ്‍തുവിനെ നല്ല യൗവ്വനത്തില്‍ തന്നെ ദേശീയവാദികള്‍ വധിക്കുകയും അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുള്ളതാണ്. കാരാട്ടിനെ ഇനി കോണ്‍ഗ്രസുകാര്‍ തട്ടുന്നു എന്നു കരുതുക ,ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം ദിവസം വേണ്ട പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞിട്ടെങ്കിലും പ്രകാശന് ഉയിര്‍ത്തെഴുല്‍ക്കുമെന്ന് എന്താണുറപ്പ്. അങ്ങേര് ഉയിര്‍ത്തെഴുന്നേല്‍ക്കാതെ എങ്ങനെ ക്രിസ്‍തുവുമായി ഉപമിക്കും എന്ന് ഏതൊരു ബേസിക് ക്രിസ്‍ത്യാനിയും സംശയിക്കും.

ക്രിസ്‍തുവും പ്രകാശ് കാരാട്ടും ഒന്നു തന്നെയാണെങ്കില്‍ പിന്നെയും അനേകം ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടതുണ്ട്. പ്രകാശ് കാരാട്ട് ക്രിസ്‍തുവാണെങ്കില്‍ വൃന്ദ കാരാട്ട് ആരായിട്ടു വരും ? ആരായിരിക്കും അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ പോകുന്നത് , വിഎസോ പിണറായിയോ ? അതോ ഇതെല്ലാം എന്റെയോരോ ഹാലൂസിനേഷന്‍ മാത്രമാക്കിക്കൊണ്ട് കണ്ണൂരിലെ ഗ്രാമപ്രദേശങ്ങളില്‍ യേശുക്രിസ്‍തു എന്ന വാക്കിന് പ്രകാശ് കാരാട്ട് എന്ന അര്‍ഥമാണോ ഉള്ളത് ? അങ്ങനെയെങ്കില്‍ യൂദാസ് എന്ന വാക്കിന് വിഎസ് എന്നായിരിക്കുമോ അര്‍ഥം ? ഇക്കാര്യങ്ങളെല്ലാം വിശദമാക്കി വിശ്വാസികളുടെ അങ്കലാപ്പിന് അന്ത്യം കുറിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയുടെ ഒരു ഇടയലേഖനം ഉടനെ പ്രതീക്ഷിക്കുന്നു. ജീസസ് കാരാട്ടും, പത്രോസ് വിജയനും യൂദാസ് അച്യുതാനന്ദനുമടങ്ങുന്ന കമ്യൂണിസ്റ്റ് ബൈബിള്‍ നാടകമാണ് ഇതെല്ലാം എന്ന് തല്‍ക്കാലം ആശ്വസിക്കാം.

കേന്ദ്രോം അഴിമതീം ജി.മാധവന്‍ നായരും
ഞാനീ പോളിടെക്‍നിക് ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് റോക്കറ്റിന്റെ പ്രവര്ത്തനത്തെപ്പറ്റിയൊന്നും വലിയ പിടിയില്ല. എങ്കിലും റോക്കറ്റ് വിദ്യയില്‍ ഇന്ത്യയെ ഇത്രത്തോളമെത്തിക്കുന്നതിനു പിന്നില്‍ ശ്രീമാന്‍ മാധവന്‍ നായര്‍ക്കു സുപ്രധാനമായ പങ്ക് ഉണ്ടെന്നു വിശ്വസിക്കുന്നവരിലൊരാളാണ് ഞാനും. അങ്ങനെയുള്ള മാധവന്‍ നായര്‍ ഇപ്പോള്‍ വെറും കൊള്ളരുതാത്തവനാണെന്നു വരുത്തിത്തീര്‍ക്കുന്ന മട്ടില്‍ നടപടിയുണ്ടാവുന്നത് ഖേദകരമാണ്. അല്ലെങ്കിലും കേരളത്തില്‍ നായന്മാര്‍ കൂട്ടത്തോടെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ.

എസ് ബാന്‍ഡ് ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന കാരണത്താലാണ് കേന്ദ്രസര്‍ക്കാര്‍ മാധവന്‍ നായരുള്‍പ്പെടെ നാലു ശാസ്ത്രജ്ഞന്മാരെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ്  ഉത്തരവിറക്കിയതനുസരിച്ച് നിലവിലും ഭാവിയിലും സര്‍ക്കാര്‍ തസ്തികയില്‍ ഇവരെ നിയമിക്കാന്‍ പാടില്ല. അതായത് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.‍ എസ് ബാന്‍ഡ് ഇടപാടില്‍ ഇവരുടെ പങ്കോ വിലക്കിന് കാരണമായ വ്യക്തമായ കാരണമോ ഉത്തരവില്‍ പറയുന്നില്ല എന്നതാണ് രസകരമായ കാര്യം.

പെരുങ്കള്ളനായ കല്‍മാഡി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്ത് തിരിച്ചെത്തുമ്പോള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തിയ ജി.മാധവന്‍നായരെ സംശയാസ്‍പദമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്നെന്നേക്കുമായി തുടച്ചുനീക്കുന്നത് ഭരണപരമായ ഔദാര്യമോ സാങ്കേതികമായ പിഴവോ ആവാന്‍ തരമില്ല. മറിച്ച് തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളന്മാരെ അംഗീകരിക്കുകയും വല്ലവനും ആരോപണമുന്നയിച്ച ആളുകളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നയമായിരിക്കാം. ഇത് മാധവന്‍ നായര്‍ക്കിട്ടു പണി കൊടുത്തതല്ല, മറിച്ച് അദ്ദേഹത്തെ രാജ്യം അംഗീകരിച്ചതാണ് എന്നു കേരള മുഖ്യമന്ത്രി വിശദീകരിക്കുക കൂടി ചെയ്തപ്പോള്‍ സംഗതി ക്ലിയറാവുകയും ചെയ്തു.

അതായത്, മാധവന്‍ നായര്‍ക്കും മറ്റ് ശാസ്ത്രജ്ഞര്‍ക്കും വിലക്കേര്‍പ്പെടുത്തിയത് കേന്ദ്രത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നതു മൂലമാണെന്നും കേന്ദ്രത്തില്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ഇവര്‍ക്ക് സംസ്ഥാനത്തെ കൂതറ ചുമതലകള്‍ നല്‍കേണ്ടന്നാണ് ഉത്തവില്‍ പറയുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ഈ വിലക്ക് കേന്ദ്രത്തില്‍ അദ്ദേഹം വഹിയ്ക്കുന്ന സ്ഥാനത്തിന്റെ മഹത്വമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും തദ്വാരാ മാധവന്‍ നായര്‍ സത്യത്തില്‍ അദരിക്കപ്പെടുകയാണ് ചെയ്തതെന്നും സമര്‍ഥിക്കുന്നു.

എന്നാല്‍ എല്ലാറ്റിന്റെയും പിന്നില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ നിക്ഷിപ്ത താത്പര്യങ്ങളാണെന്നു മാധവന്‍ നായര്‍ ആരോപിച്ചിട്ടുണ്ട്. താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിക്കാന്‍ രാധാകൃഷ്ണന്‍ തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴിവിട്ട രീതികള്‍ സ്വീകരിക്കുകയും ചെയ്തുവത്രേ. ഐഎസ്ആര്‍ഒയ്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള ഈഗോ കോംപ്ലക്സ് സമുച്ചയങ്ങള്‍ ഉണ്ടാകുമെന്നു നമ്മള്‍ തീരെ പ്രതീക്ഷിക്കില്ല. പെരുന്നാളിന് എലിവാണം കത്തിച്ചു വിടുന്ന വെടിക്കാരന്‍ മത്തായിയോടു പോലും കടുത്ത ബഹുമാനമുള്ള എന്നെപ്പോലുള്ള ബ്ലഡി മല്ലൂസിന് മാധവന്‍നായരെ ചെറുതായി കാണാന്‍ സാധിക്കില്ല.

കേരളത്തിന്റെ ഒരു പശ്ചാത്തലം വച്ചു നോക്കിയാല്‍ ഈ നന്ദികേട് എന്നുമുണ്ടായിട്ടുള്ളതാണ്. നാട്ടുകാര്‍ക്ക് വെള്ളവും വൈദ്യുതിയുമൊക്കെ ലഭ്യമാക്കാന്‍ വേണ്ടി ഇടമലയാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയ ബാലകൃഷ്ണപിള്ള സാറിനെ അഴമതിക്കാരനെന്നു വിളിച്ച് അകത്തിട്ടുപീഡിപ്പിച്ചവരാണ് നമ്മള്‍. കരുണാകരനും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനുമൊക്കെ ഇതേപോലെ നല്ല കാര്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നവരാണ്. പണ്ടൊരു ചാരവൃത്തിക്കേസിന്റെ പേരില്‍ ഇതുപോലെ പ്രഗല്‍ഭന്മാരായ വേറെ ചില ശാസ്ത്രജ്ഞരെ തകര്‍ത്തതും നമ്മളാണ്. മാധവന്‍നായര്‍ക്ക് ഇതൊക്കെ അതിജീവിക്കാനുള്ള ശക്തിയുണ്ടാകട്ടെ എന്നാശംസിക്കുന്നു.

പത്മശ്രീ സാധ്യതാ പട്ടിക 2020
രാജ്യത്തിന്റെ അഭിമാനസ്തംഭനങ്ങളാകുന്ന മഹത് വ്യക്തികള്‍ക്കു സമ്മാനിക്കുന്ന പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍, ഭാരതരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നൂറാമത്തെ സെഞ്ച്വറി അടിക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു സച്ചിന് ഭാരതരത്‌നം കൊടുത്തില്ല. അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയുടെ സംവിധായകനും സെലബ്രിറ്റി ക്രിക്കറ്റില്‍ കളിക്കുന്ന കേരള ടീമിന്റെ മുതലാളിയുടെ ഭര്‍ത്താവുമായ പ്രിയദര്‍ശന് പത്മശ്രീ കിട്ടി. കിട്ടിയവരെപ്പോലെ തന്നെ അര്‍ഹതയുള്ള അനേകം അനേകം ആളുകള്‍ക്ക് സാധനം കിട്ടാതെ പോയിട്ടുണ്ട്. എങ്കിലും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അവര്‍ക്കും കിട്ടേണ്ടത് കിട്ടുമെന്നു ഞാനുറച്ചു വിശ്വസിക്കുന്നു.

ഇവിടെ ഈ 2012ല്‍ നിന്നുകൊണ്ട് ആലോചിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ദുരന്തം പ്രവചിച്ച നോസ്ട്രഡാമസിനെപ്പോലെ (അങ്ങേരുടെ പേരില്‍ പോലും ഡാമുണ്ട്) 2020ലെ പത്മ റേഞ്ച് പുരസ്‌കാരങ്ങള്‍ പ്രവചിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. എന്തുകൊണ്ട് ഇതിയാന്‍ രണ്ടായിരത്തി പതിനെട്ടോ പത്തൊന്‍പതോ പ്രവചിക്കുന്നില്ല എന്നു ചോദിക്കരുത്. 2020 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ സെറ്റപ്പ് രാജ്യമാകുമെന്ന് നമുക്കറിയാം. അക്കാലത്ത് കേരളമായിരിക്കും ഇന്ത്യയിലെ ഏറ്റവും സെറ്റപ്പ് സ്‌റ്റേറ്റ് എന്നത് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. അപ്പോള്‍ പത്മ റേഞ്ചില്‍ ആദരിക്കപ്പെടുന്നവരില്‍ മലയാളികളുടെ ബഹളമായിരിക്കും എന്നതില്‍ സംശയം വേണ്ട. ആരൊക്കെയായിരിക്കും 2020ല്‍ രാജ്യത്ത് ആദരിക്കപ്പെടാന്‍ പോകുന്നവര്‍ എന്നു നമുക്ക് നോക്കം.

ഇവരില്‍ പലരുടെയും പേരു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ നെറ്റി ചുളിയാന്‍ സാധ്യതയുണ്ട്. അതില്‍ കാര്യമില്ല. ഇന്ന് ആദരിക്കപ്പെടുന്ന പലരുടെയും പേര് പത്തു വര്‍ഷം മുമ്പ് കേട്ടിരുന്നെങ്കിലും നെറ്റി ഇതേപോലെ ചുളിഞ്ഞേനെ. എന്നാല്‍ ഇന്ന് അവരൊക്കെ വലിയ വലിയ ആളുകളായി മാറി. അതുപോലെ എന്റെ 2020 ലിസ്റ്റിലുള്ളവരും അക്കാലമാകുമ്പോഴേക്കും മിനിമം ഒരു പത്മശ്രീയെങ്കിലും കിട്ടാന്‍ പാകത്തില്‍ മഹത്വവല്‍ക്കരിക്കപ്പെട്ടിരിക്കും. ഈ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എന്നോടു പരിഭവിക്കരുത്. ഉള്‍പ്പെട്ടിട്ടുള്ളവര്‍ അതിരറ്റു സന്തോഷിക്കുകയുമരുത്. കാരണം അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ ഏതു ലിസ്റ്റിലും സംഭവിക്കാം.

പത്മശ്രീ സാധ്യതാ പട്ടിക 2020

ഭാരതരത്‌ന:-

ആര്‍ക്കുമില്ല. കായികരംഗത്തിനു പുത്തനുണര്‍വു നല്‍കിയതിന്റെ പേരില്‍ ശ്രീശാന്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കും, പക്ഷെ കിട്ടില്ല.

പത്മവിഭൂഷണ്‍:-

എം.വി.നികേഷ് കുമാര്‍ (രാഷ്ട്രപുനര്‍നിര്‍മാണം)

കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുതലാളി (വൈദ്യശാസ്ത്രം)

ടോമിന്‍ തച്ചങ്കരി (രാജ്യസേവനം)

പത്മഭൂഷണ്‍:-

ആന്റണി പെരുമ്പാവൂര്‍ (സാമൂഹികസേവനം)

റിമി ടോമി (ശാസ്ത്രീയ സംഗീതം)

അനൂപ് മേനോന്‍ (ചലച്ചിത്രം)

ഡോ. ടി.പി.കെ.ഡബ്ല്യു. നമ്പൂതിരി (സംവരണം)

അമല്‍ നീരദ് (സ്ലോ മോഷന്‍)

കാവ്യാ മാധവന്‍ (മൊത്തത്തിലുള്ള സംഭാവന)

പത്മശ്രീ:-

സിനിമാ നടന്‍ രാജീവ് പിള്ള (ക്രിക്കറ്റ്)

ജേക്കബ് പുന്നൂസ് (ഇ-മെയില്‍ ടെക്‌നോളജി)

രമ്യ നമ്പീശന്‍ (ബോള്‍ഡ്‌നെസ്സ്)

കൃഷ്ണ പൂജപ്പുര (സാഹിത്യം)

ബെര്‍ളി തോമസ് (വിനയം)

രാഹുല്‍ ഈശ്വര്‍ (സനാതനപുണ്യം)

ദുല്‍ക്കര്‍ സല്‍മാന്‍ (പാരമ്പര്യഗുണം)

ദീപക് ദേവ് (നൂതനസംഗീതം)

സന്തോഷ് പണ്ഡിറ്റ് (ധീരത)

ബാബുരാജ് (ചലച്ചിത്രമേഖലയ്ക്കുള്ള സമഗ്രസംഭാവന)

ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റ്സ്‍
സച്ചിന്‍ തെന്‍ഡുല്‍ക്കറും കപില് ദേവും മുഹമ്മദ് അസ്‍ഹറുദ്ദീനും തുടങ്ങി ഇന്ത്യയിലെ കൊള്ളാവുന്ന ക്രിക്കറ്റ് കളിക്കാര്‍ മോഹന്‍ലാലിനെയും മലയാള സിനിമയിലെ മറ്റു തടിയന്മാരെയും നോക്കി ക്രിക്കറ്റ് തകര്‍ക്കാന്‍ വന്ന പരമചെറ്റകളേ എന്നു വിളിക്കാതിരിക്കുന്നതും ആക്കളി കണ്ട് ആര്‍പ്പുവിളിച്ച മലയാളികളെ മനോരോഗികളെന്നു വിശേഷിപ്പിക്കാത്തതും അവരുടെ വിശാലമനസ്‍കത. വിതച്ചതേ കൊയ്യൂ എന്ന കോസ്‍മിക് ലോ വച്ചു നോക്കുമ്പോള്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയ മലയാള സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളാണ്. പബ്ലിസിറ്റിക്കു വേണ്ടി,അറിയാവുന്നവര്‍ ചെയ്യുന്ന ജോലി അലമ്പാക്കാനിറങ്ങിയ അലവലാതികള്‍ !

അപ്പോള്‍ സന്തോഷ് പണ്ഡിറ്റും അങ്ങനെയൊരാളാണോ ? അങ്ങനെയാണെന്നാണ് മലയാള സിനിമയിലെ പ്രഗല്‍ഭന്മാര്‍ പറഞ്ഞിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു എന്ന വാര്‍ത്ത വലിയ കോമഡിയായിരുന്നു സിനിമക്കാര്‍ക്ക്. മോഹന്‍ലാലും രാജീവ് പിള്ളയും ബിനീഷ് കോടിയേരിയുമൊക്കെ അസാമാന്യ കളിയാണ് ഇന്നലെ കാഴ്ചവച്ചതെന്നു തട്ടിവിട്ട സകല വീരന്മാരും ശരിക്കുള്ള ക്രിക്കറ്റുകാര്‍ക്കു മുന്നില്‍ കാഴ്തവച്ച കോമഡിയും ഭീകരമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അധിക്ഷേപിക്കുകയും പണ്ഡിറ്റിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്ത സിനിമക്കാരും അവരുടെ ആരാധകരും ക്രിക്കറ്റ് ദേശീയതയില്‍ അടിയുറച്ച ഒരു ദേശത്ത് ക്രിക്കറ്റ് പണ്ഡിറ്റുമാരായി വിരിഞ്ഞു നടക്കുന്നു. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍.

സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ ആക്ഷേപിച്ച സിനിമക്കാര്‍ ഇന്നലെ അണിഞ്ഞ ക്രിക്കറ്റ് ജഴ്‍സി അതിനെക്കാള്‍ വലിയ അശ്ലീലമാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. തന്റെ സിനിമ മഹത്തരമാണെന്നു പണ്ഡിറ്റ് വിശ്വസിക്കുന്നതുപോലെ തങ്ങളുടെ കളിയും മഹത്തരമാണെന്നു മലയാള സിനിമാ താരങ്ങള്‍ക്കു വിശ്വസിക്കാം. കൂതറ കളി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രീസിലിരുന്ന കളിക്കാര്‍ക്ക് ആവേശഭരിതരായി ടീം മുതലാളിയെയും നടിമാരെയും പലകുറി ആലിംഗനം ചെയ്തതിന്റെ സുഖം മാത്രം ബാക്കി.ഒന്നാലോചിച്ചാല്‍ പണ്ഡിറ്റ് ഒക്കെ ഇവന്മാരെക്കാള്‍ വളരെ ഭേദമാണ്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനു മുമ്പേ സച്ചിനെക്കാള്‍ കിടിലന്‍ കളി കാഴ്ച വച്ച ലാലേട്ടന് അത്  നല്‍കുമോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. രാജീവ് പിള്ളയെ ദൈവതുല്യനായി ആരാധിക്കുകയും ശ്രീശാന്തിനെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളി ഫ്രോഡുകള്‍ക്ക് ഇതല്ല ഇതിനപ്പുറവും ആഘോഷമാക്കാന്‍ സാധിക്കും. ലാലേട്ടന്റെ വൈഡുകളും രാജീവ് പിള്ളയുടെ ഫോറുകളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ മാധ്യമങ്ങളും റെഡിയായിക്കഴിഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സഹിക്കാന്‍ കഴിയില്ല എന്നു പറയുന്നത് കാപട്യമാണ്. സന്തോഷ് പണ്ഡിറ്റിന്റേതു സിനിമയല്ലെന്നും കേരളാ സ്‍ട്രൈക്കേഴ്‍സിന്റേത് ക്രിക്കറ്റാണെന്നും പറയുന്നവന് മതിഭ്രമമാണ്, അത്രേയുള്ളൂ.

സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമാതാരങ്ങളുമായി ഉപമിച്ച് രണ്ടും ഒരുപോലെയാണ് എന്നു സ്ഥാപിക്കുകയാണ് എന്റെ ലക്‍ഷ്യം എന്നു തെറ്റിദ്ധരിക്കരുത്. അടിസ്ഥാനപരമായി സന്തോഷ് പണ്ഡിറ്റ് സിനിമക്കാരെക്കാള്‍ ഭേദമാണ് എന്നാണെന്റെ വാദം. വേറെ ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ സിനിമ എടുക്കാനിറങ്ങിയതല്ല പണ്ഡിറ്റ്. ജോലിയില്‍ നിന്നു ലീവെടുത്ത് സ്വന്തം വീടുവിറ്റാണ് പണ്ഡിറ്റ് സിനിമയെടുത്തതെങ്കില്‍ വരിവരിയായി പൊട്ടിയ സിനിമകളുടെയും ഇറങ്ങാത്ത സിനിമകളുടെയും വരെ ക്രെഡിറ്റിലാണ് താരക്രിക്കറ്റിന് പലരും കളത്തിലിറങ്ങിയത്. മുംബൈ ടീമിനെ കേരള ടീം തോല്‍പിച്ചു എന്നു പറയുന്നത് കൃഷ്ണനും രാധയും സില്‍സിലയെക്കാള്‍ ഹിറ്റായിരുന്നു എന്നു പറയുന്നതുപോലെയേ ഉള്ളൂ.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ രസകരം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ് എന്നതുപോലെ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ കാണാത്ത ജനം ഇന്നലെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കി.ഇവന്മാരുടെ സിനിമയെക്കാള്‍ ഭേദമാണ് മറ്റെന്തും എന്ന സന്ദേശവും നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ശുംഭന്മാര്‍ക്ക് മനസ്സിലായിട്ടില്ല. മലബാര്‍ ഗോള്‍ഡിന്റെയും മണപ്പുറം ഫൈനാന്‍സിന്റെയും എംസിആര്‍ മുണ്ടിന്റെയുമൊക്കെ പരസ്യങ്ങളില്‍ ലാലേട്ടനെ യൂണിവേഴ്‍സല്‍ ക്രിക്കറ്റ് സ്റ്റാറായി അവതരിപ്പിക്കാനുള്ള ആലോചന ഇപ്പോഴേ തുടങ്ങിക്കാണും. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ലാലേട്ടനെ നായകനാക്കി മേജര്‍ രവി ഒരു സിനിമ എടുക്കാതിരിക്കാന്‍ നിങ്ങളെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണം.

ഏത് അളവുകോല്‍ വച്ചു നോക്കിയാലും സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനെക്കാള്‍ കലാമൂല്യവും കായികമൂല്യവുമുള്ള ഈ ഗാനം കൂടി കണ്ടിട്ടു പോയാല്‍ മതി നിങ്ങള്‍. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന സിനിമയിലെ അതിമനോഹരമായ ഒരു കൊലവെറി.വൈഡുകളില്ല, ആലിംഗനങ്ങള്‍ വേണ്ടുവോളമുണ്ട്, ചിയര്‍ഗേളായി തപോവനത്തിലെ മുനികുമാരിയും. ആസ്വദിക്കൂ….

ആറു ദിവസമായി പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കിരീടം നേടിയ കേരളത്തിലെ കുട്ടികളെപ്പറ്റി ആര്‍ക്കും ഒരഭിമാനവുമില്ല. ചോരവെള്ളമാക്കി അധ്വാനിച്ചു നേടിയ അവരുടെ വിജയത്തിനു തിളക്കവുമില്ല. അവരെപ്പറ്റി പുളകം കൊള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികളും അവശേഷിക്കുന്നില്ല.ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുപൊക്കിയതിലൂടെ ഇന്ത്യ കേരളത്തെയാണ് എടുത്തുപൊക്കിയതെന്ന തിയറിയില്‍ ഉറച്ചുനിന്നുകൊണ്ട് മലയാളിയെന്ന നിലയില്‍ അഭിമാനിക്കുള്ള നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടുന്നവര്‍ക്ക് നല്ല നമസ്‍കാരം.

രജനി പവര്‍
പണ്ട് ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ രജനീകാന്തിന്റെ രണ്ട് മിസ്‍ഡ് കോളുകള്‍ ഉണ്ടായിരുന്നു എന്നത് വെറും തമാശയാണെന്നു കരുതി അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തപ്പോള്‍ അണ്ണന്റെ ഫാന്‍സ് ക്ഷുഭിതരായി ബച്ചനെ കൊല്ലാന്‍ ചെന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്നിപ്പോള്‍ ഇന്റര്‍‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന രജനി പവര്‍ വെബ്‍‍സൈറ്റ് അവതരിപ്പിച്ചപ്പോള്‍ അതേ ശുംഭന്മാര്‍ കോരിത്തരിച്ചുകൊണ്ടിരിക്കുകയാണ്.

പാരമ്പര്യേതര ഊര്‍ജപ്രസ്ഥാനങ്ങള്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പപോള്‍ കുണ്ഡലിനി എന്നൊക്കെ പറയുന്നതുപോലെ ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഊര്‍ജസ്രോതസ്സാണ് രജനീകാന്ത് എന്നു കൂടി തെളിയിക്കുകയാണ് ആരാധകര്‍. ഇന്റര്‍നെറ്റ് എന്ന മഹാപ്രസ്ഥാനത്തെ ചെറുവിരല്‍ കൊണ്ട് കുത്തിക്കെടുത്തി തമിഴന്മാര്‍ക്ക് ഉന്മാദമൂര്‍ഛയടയാന്‍ പറ്റിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത് ഒരു വെബ്‍സൈറ്റാണ്. സൈറ്റ് പറയുന്നതനുസരിച്ച് അത് പ്രവര്‍ത്തതിക്കുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ല, രജനി പവര്‍ ഉപയോഗിച്ചാണ് !

പാവപ്പെട്ട തമിഴന്മാര്‍ ശരിക്കും ഇതൊക്കെ വിശ്വസിച്ച് അണ്ണനെ ദൈവങ്ങളെക്കാള്‍ കുറ്ചുകൂടി ഉയരത്തില്‍ പ്രതിഷ്ഠിച്ചെന്നു വരാം. കൊലവെറി ഭക്തിഗാനമാകുന്ന കാലത്തിനു പറ്റിയ ദൈവങ്ങള്‍ തന്നെ വേണമല്ലോ. desimartini.com അവതരിപ്പിക്കുന്ന രജനി പവര്‍ വെബ്‍സൈറ്റ് അണ്ണന്‍ ഫാന്‍സിനു വേണ്ടിയുള്ളതാണ്. അണ്ണന്റെ പവറാണ് സൈറ്റിന്റെ ഉള്ളടക്കത്തിലുള്ളതും. അണ്ണന്റെ പേരില്‍ പ്രചരിച്ചിട്ടുള്ള കോമഡികള്‍ വരെ ഏതാണ്ട് ഒറിജിനലാണെന്ന മട്ടില്‍ സൈറ്റിലുണ്ട്.

ഓള്‍ എബൗട്ട് രജനി എന്ന വെബ് പേജാണ് ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത്.അഡ്രസ് ടൈപ്പ് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് ദൃശ്യമാകും എന്നാല്‍ പിന്നാലെ കിട്ടുന്ന സന്ദേശം ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുകയെന്നാണ്. നെറ്റുള്ളപ്പോള്‍ ഈ സൈറ്റ് ലോഡ് ആവില്ല. നെറ്റിന്റെ വേഗത പൂജ്യമാകുന്നതോടെ രജനിയുടെ വെബ്‌സൈറ്റ് തെളിഞ്ഞുവരും.

‘രജനീകാന്ത് ഒരു അമാനുഷനാണ്, ഇതൊരു സാധാരണ വെബ്‌സൈറ്റല്ല, ഇതിന്റെ പ്രവര്‍ത്തനം രജനിയുടെ ശക്തിയാലാണ്’ തുടങ്ങിയ വാചകങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. അങ്ങേരെ ആക്കുന്നതാണോ അതോ ആരാധകരെ ആക്കുന്നതാണോ എന്നു വേര്‍തിരിച്ചറിയാന്‍ പ്രയാസം. ഈ സൈറ്റ് ബ്രൗസുന്നതിനിടയില്‍ നെറ്റ് വീണ്ടും കണക്ട് ചെയ്താന്‍ സൈറ്റ് അപ്പോള്‍ നില്‍ക്കും ‘അയ്യോ, ഇത് അപ്രതീക്ഷിതം, ബ്രൗസിംഗ് തുടരാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കൂ’ എന്ന സന്ദേശവും വരും. വേറെ വല്ലിടത്തെയും വയര്‍ലെസ് നെറ്റ്‍വര്‍ക്കിന്റെ മണമടിച്ചാലും സൈറ്റ് നിന്നുപോകുമത്രേ.

എന്തായാലും സംഗതി കൊള്ളാം. അന്തരീക്ഷത്തില്‍ നിന്നു ഭസ്മമെടുക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് അതേ പവറുപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഇഡലിയും ദോശയും ബ്രാന്ഡിയും വിസ്‍കിയുമൊക്കെ എടുത്തുകൂടേ എന്നു ചോദിക്കുന്നതുപോലെ രജനി പവറുപയോഗിച്ച് വെബ്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന അതേ വിദ്യയുപയോഗിച്ച് പെട്രോളില്ലാതെ ഓടുന്ന കാറും വൈദ്യുയില്ലാതെ തെളിയുന്ന ലൈറ്റുകളും മറ്റുമുണ്ടാക്കിക്കൂടെ എന്നു ചോദിക്കാം. ലോകത്തെയും മനുഷ്യരെയുമെല്ലാം ഉണ്ടാക്കിയ ദൈവം തമ്പുരാന്‍ പോലും അവരുടെ ദുരിതത്തിനു മുന്നില്‍ കൈമലര്‍ത്തുമ്പോള്‍ വെബ്‍സൈറ്റിനപ്പുറത്തേക്ക് രജനി പവറിനു റേഞ്ചുണ്ടാകാനുള്ള സാധ്യത ഉണ്ടാവില്ല എന്നു തന്നെ കരുതാം.

ആന്റി മുസ്‍ലിം മൈക്രോചിപ്
സൈബര്‍ സെല്‍ ഓഫിസ്. രാവിലെ 10 മണി.

ദുഷ്ടന്‍മാരായ പൊലീസുകാര്‍ ഓഫിസിന്റെ വാതില്‍ തുറന്ന് അകത്തു കയറി. അറ്റന്‍ഡന്സ് ബുക്കില്‍ ഒപ്പിട്ട ശേഷം പഞ്ചിങ് മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്തു വച്ച് അവര്‍ അകത്തു കടന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ ഫാക്‍സ് പ്രവര്‍ത്തിച്ചു തുടങ്ങി. അവര്‍ നോക്കുമ്പോള്‍ ആഭ്യന്തരവകുപ്പില്‍ നിന്നുള്ള ഫാക്സ് ആണ് അതിവേഗം സുതാര്യമായ കടലാസിലൂടെ എത്തിക്കൊണ്ടിരിക്കുന്നത്. ഫാക്സ് വന്നു കഴിഞ്ഞപ്പോള്‍ അവര്‍ എത് എടുത്തു വായിച്ചു. അതിലെ അര്‍ഥം ഉള്‍ക്കൊണ്ട പൊലീസുകാര്‍ പരസ്‍പരം നോക്കി അര്‍ഥഗര്‍ഭമായി തലകുലുക്കി.

ഇന്‍വെസ്റ്റിഗേഷന്‍ ലാബിലെ കംപ്യൂട്ടറുകള്‍ ഓണാവാന്‍ അക്ഷമരായി കാത്തിരുന്ന അവര്‍ അത് ഓണായപ്പോള്‍ സന്തോഷത്തോടെ ജോലി ആരംഭിച്ചു. ആദ്യം തന്നെ ആന്റിവൈറസും തൊട്ടുപിന്നാലെ ആന്റി മുസ്‍ലിം സോഫ്റ്റ്വെയറും ഡബിള്‍ ക്ലിക്ക് ചെയ്തു പ്രവര്‍ത്തനസജ്ജമാക്കി. കംപ്യൂട്ടര്‍ ഇനി വൈറസ് വിരുദ്ധവും മുസ്‍ലിം വിരുദ്ധവുമായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് പൊലീസുകാരന്‍ ആന്റി മുസ്‍ലിം ബ്രൗസര്‍ എടുത്തു. നിമിഷങ്ങള്‍ക്കകം ഗൂഗിള്‍ ഹോം പേജ് വന്നു. പിന്നെയും പരസ്പരം നോക്കി അര്‍ഥഗര്‍ഭമായി തലകുലുക്കിക്കൊണ്ട് അവരിലൊരാള്‍ സേര്‍ച്ച് ബോക്‍സില്‍ ഇങ്ങനെ ടൈപ്പ് ചെയ്തു- കേരളാ മുസ്‍ലിംസ് ഇമെയില്‍ ഐഡീസ് !

നിമിഷങ്ങള്‍ക്കകം ഒരു പേജില്‍ കേരളത്തിലെ മുസ്ലിംകളുടെ ഇമെയില്‍ ഐഡികള്‍ വരിവരിയായി പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിനു മുസ്‍ലിം ഐഡികള്‍. പൊലീസുകാരന്‍ വീണ്ടും സേര്‍ച്ച് ബോക്‍സ് എടുത്ത് ടൈപ്പ് ചെയ്തു- മുസ്‍ലിം പൊളിറ്റിഷ്യന്‍സ് ആന്‍ഡ് ജേണലിസ്റ്റ്സ് ഇമെയില്‍ ഐഡീസ് !

അടുത്ത ഏതാനും നിമിഷങ്ങള്‍ക്കകം കേരളത്തിലെ പ്രഗല്‍ഭരായ മുസ്‍ലിം നേതാക്കളുടെയും മുസ്‍ലിം മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 257 ഇമെയില്‍ ഐഡികളും അവയുടെ പാസ്‍വേഡുകളും വരിവരിയായി പ്രത്യക്ഷപ്പെട്ടു. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആ പൊലീസുകാരന്‍‍ മറ്റേ പൊലീസുകാരന് കൈമാറി. തുടര്‍ന്ന് അവരിരുവരും പരസ്പരം നോക്കി അര്‍ഥഗര്‍ഭമായി തലകുലുക്കി. രണ്ടാമത്തെ പൊലീസുകാരന്‍ ഇമെയില്‍ ടാപ്പര്‍ എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു. പ്രോഗ്രാം ഓപണ്‍ ആയി വന്നപ്പോള്‍ പൊലീസുകാരന്‍ ആദ്യത്തെ ഇമെയില്‍ വിലാസവും പാസ്‍വേഡും ടൈപ്പ് ചെയ്തു. നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡിങ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു. അയാളുടെ ഇമെയിലുകള്‍ അയച്ചതും കിട്ടിയതും ഡീലീറ്റിയതും അയക്കാനാഗ്രഹിച്ചതുമെല്ലാം ഡെസ്‍ക്‍‍ടോപിലെ ഫോള്‍ഡറിലേക്ക് ടൗണ്‍ലോഡായിക്കൊണ്ടിരുന്നു.

ഏതാണ്ട് രണ്ടു മണിക്കൂര്‍ കൊണ്ട് 257 പേരുടെയും ഇമെയില്‍ ജീവിതം അവരുടെ അതേ പേരുകളിലുള്ള 257 ഫോള്‍ഡറുകളിലായി ഡൗണ്‍ലോഡ് ആയി. മറ്റേ പൊലീസുകാരന്‍ ഓരോരുത്തരുടെയും ഇമെയിലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ സംഘ്പരിവാര്‍,ഭജ്രംഗ്ദള്‍, ശിവസേന ഓഫിസുകളിലേക്ക് ഫാക്‍സ് ആയും അമേരിക്കന്‍ എംബസിയിലേക്ക് കമ്പിത്തപാലായും അയച്ചുകൊണ്ടിരുന്നു.

ഇതേ സമയം 350 കിലോമീറ്റര്‍ അകലെ പ്രമുഖ വാരികയുടെ ഡെസ്‍കില്‍ ഇരുന്ന സബ് എഡിറ്ററുടെ കംപ്യൂട്ടര്‍ സ്‍ക്രീനില് ഈ പൊലീസുകാരുടെ ചിന്തകള്‍ വരെ ഡീകോഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഞെട്ടലോടെ എല്ലാം മനസ്സിലാക്കിയ അദ്ദേഹം സൈബര്‍ സെല്‍ ഹാക്കര്‍ എന്ന പ്രോഗ്രാം മിനിമൈസ് ചെയ്ത് ആന്റി ഗവണ്‍മെന്റ് എന്ന ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്തു. ഇദ്ദേഹം ചെയ്തതതെല്ലാം സ്വന്തം കംപ്യൂട്ടറില്‍ കണ്ടുകൊണ്ടിരുന്ന എഡിറ്റര്‍ ആവേശത്തോടെ ഓടിയെത്തി സബ് എഡിറ്ററെ ആശ്ലേഷിച്ചു ചോദിച്ചു- ‘എങ്ങനെ സാധിച്ചു ഇത് ? ‘

ക്രിക്കറ്റ് സ്കോര്‍ എഴുതുന്നതിനു വേണ്ടി വാങ്ങിയ പോക്കറ്റ് റേഡിയോ തുറന്ന് എഡിറ്ററെ കണിച്ച് സബ് എഡിറ്റര്‍ ചിരിച്ചു. എഡിറ്റര്‍ക്കു കാര്യം മനസ്സിലായില്ല- ‘റേഡിയോയില്‍ എന്താ ?’

‘ഇതിലുണ്ടായിരുന്ന ചെറിയ ഒരു മൈക്രോചിപ് ഞാന്‍ ഇന്നലെ സ്പീഡ് പോസ്റ്റായി സൈബര്‍ സെല്‍ ഓഫിസിലേക്ക് അയച്ചുകൊടുത്തു. അത് അവിടെ എവിടെയോ ഉണ്ട്. മൈക്രോചിപ് എവിടെയുണ്ടെങ്കിലും അവിടെയുള്ള എല്ലാ വിവരങ്ങളും നമുക്കറിയാന്‍ സാധിക്കും. ഇനിയങ്ങോട്ട് മൈക്രോചിപ്പിന്റെ കളിയായിരിക്കും !’

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ (റിവ്യൂ)
സിനിമയുടെ തുടക്കത്തില്‍ സരോജ് കുമാര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ റിലീസിനെപ്പറ്റി പറയുന്നുണ്ട്. ‘വെക്കെടാ വെടി’ എന്നാണ് സിനിമയുടെ പേര്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ സ്ക്രീനിലേക്കു നോക്കി പറഞ്ഞതും അതു തന്നെയാണ്- വെക്കെടാ വെടി !

ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയുടെ ആദ്യ ഷോ തന്നെ കണ്ട് റിവ്യൂ എഴുതാന്‍ തീരുമാനിച്ചത് അതിന്റെ ആദ്യഭാഗം അത്ര മികച്ചതായിരുന്നു എന്നതുകൊണ്ടാണ്. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന പ്രതീക്ഷയോടെ ഈ സിനിമ കാണാന്‍ പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ വലിയൊരപകടത്തിലേക്കാണ് എടുത്തു ചാടുന്നത്. ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറി ഉഴുന്നുവടയാണെന്നു കരുതി വട്ടച്ചീപ്പെടുത്തു വിഴുങ്ങിയ വൃദ്ധന്റെ അവസ്ഥയിലാണ് ഞാന്‍. മലയാള സിനിമയില്‍ ആദ്യമായി സംവിധായകന്റെ പേരിനു മീതെ എഴുത്തുകാരന്റെ പേര് കൊടുത്ത സിനിമ പടുകുഴിയിലായാല്‍ അതിന് പ്രേക്ഷകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

പച്ചാളം ഭാസിയും ബേബിക്കുട്ടനും മാത്രമാണ് ഉദയനാണ് താരത്തിലെ കഥാപാത്രങ്ങളായി തുടരുന്നത്. ഉദയനാണ് താരത്തില്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനാണെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സരോജ്‍കുമാര്‍ ആണെന്നു പറയാം.സൂപ്പര്‍മെഗാ താരങ്ങളെ ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ അല്ല, കരിവാരിതേക്കുകയാണ് സിനിമയിലൂടെ.ഒപ്പം,പുതുസിനിമയുടെ വാഗ്ദാനമായി, നന്മയുടെയും നല്ല സിനിമയുടെ പ്രതീകമായി നന്നായി അഭിനയിക്കുകയും പാടുകയും ചെയ്യുന്ന യുവനടന്‍ ശ്യാമായി വിനീത് ശ്രീനിവാസനെ ഉയര്‍ത്തിക്കൊണ്ടുവരാനും മകന്റെ അച്ഛന്‍ പരിശ്രമിച്ചിരിക്കുന്നു. വൈശാഖ് രാജേട്ടന് പരമാവധി കാശ് പിരിഞ്ഞു കിട്ടട്ടേ എന്നാശംസിക്കുന്നു.

തലയും വാലുമില്ലാത്ത തിരക്കഥ. മെഗാ സ്റ്റാര്‍ സരോജ് കുമാര്‍ എന്നു പറയുന്നുണ്ടെങ്കിലും ശ്രീനീവാസന്‍ കല്ലെറിയുന്ന മാവ് മോഹന്‍ലാലാണെന്ന് സന്തോഷ് പണ്ഡിറ്റിനു പോലും മനസ്സിലാവും. കേണല്‍ പദവി വിലകൊടുത്തു വാങ്ങിയ സരോജ് കുമാര്‍ നടത്തുന്ന കോപ്രായങ്ങളും ആദായനികുതി റെയ്‍ഡുമെല്ലാം ഓവര്‍ എന്നതിനെക്കാള്‍ വള്‍ഗര്‍ എന്നേ വിശേഷിപ്പിക്കാനൊക്കൂ. ചുരുക്കത്തില്‍ സാക്ഷാല്‍ സരോജ്‍കുമറായി രൂപാന്തരപ്പെട്ട ശ്രീനിവാസന്‍ തിരക്കഥയിലൂടെ സൂപ്പര്‍-മെഗാ താരങ്ങള്‍ക്കെതിരേ അഴിഞ്ഞാടുകയാണ്. പക്ഷെ,ഇതെല്ലാം എന്തിനു വേണ്ടി എന്നതു മാത്രം മനസ്സിലാവുന്നില്ല. ഒരു നല്ല സന്ദശമോ, കഥാസന്ദര്‍‍ഭമോ ഇല്ലാതെ കുറെ നേരം താരങ്ങളെ കല്ലെറിഞ്ഞ ശേഷം അവസാനം ഇതൊക്കെ അവര്‍ നന്നാകാന്‍ വേണ്ടി ചെയ്തതതാണെന്ന മട്ടില്‍ രണ്ട് ലോഡ് സാരോപദേശവും.

സരോജ് കുമാറിന്റെ ഭാര്യയായെത്തുന്ന മംമത മോഹന്‍ദാസിന്റെ കഥാപാത്രം എന്തിനാണെന്നത് ഒരു സമസ്യയാണ്. ആദ്യം മുതല്‍ അവസാനം വരെ ഭര്‍ത്താവിനെ ചൊറിഞ്ഞുകൊണ്ട് ഡയലോഗ് അടിക്കുന്നു. അദ്ദേഹത്തിന്റെ പരാജയങ്ങളില്‍ സന്തോഷിക്കുന്നു. അവസാനം ഒരു ഓട്ടോറിക്ഷയില്‍ കയറി എങ്ങോട്ടോ പോകുന്നു. എന്താണോ എന്തോ !

ചിത്രത്തിന് അല്‍പമെങ്കിലും ജീവന്‍ നല്‍കുന്ന വിനീത് ശ്രീനിവാസന്റെ എപിസോഡ് ആവട്ടെ, മെലോഡ്രാമ കൊണ്ട് ചളമാക്കി.ജനത്തിന്റെ കൂവല്‍ കാരണം ആ സീനുകളിലെ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റിയില്ല.ആരോഗ്യകരമായ വിമര്‍ശനവും ആക്ഷേപവുമെല്ലാം നേരിട്ട് അങ്ങു പറയുകയാണ്.അതിനു മുന്‍പും പിന്പുമെല്ലാം അതിന്റെ സാധൂകരിക്കാനെന്ന മട്ടില്‍ അതിഭാവുകത്വം നിറഞ്ഞ ആഭാസങ്ങളും.തുണ്ട് പടത്തിന്റെ അവസാനം എയ്‍ഡ്സ് ബോധവല്‍ക്കരണ സന്ദേശം നല്‍കുന്നതുപോലെ ഒരു പരീക്ഷണം. മമ്മൂട്ടിയുടെയും ദിലീപിന്റെയുമൊക്കെ സ്ഥിരം മിമിക്രി ഡ്യൂപുകളെ വരെ ഇറക്കിയ സിനിമ ഒരു മൂന്നാംനിര മിമിക്രി പടത്തെക്കാള്‍ താഴെയാണ്.

‘ഒരു സിനിമ നനന്നാവണമെങ്കില്‍ അതിലെ എല്ലാ ഘടകകങ്ങളും നന്നാവണം’- ഉദയനാണ് താരം എന്ന സിനിമയ്‍ക്കു വേണ്ടി ശ്രീനിവാസന്‍ എഴുതിയ ഡയലലോഗ് ആണിത്.ഒരു ഘടകങ്ങളും നന്നാവാത്ത ഒരു സിനിമയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്നാണ് എന്റെ അഭിപ്രായം.റോഷന്‍ അന്‍ഡ്രൂസ് ചിത്രീകരിച്ചത് ഒരു സിനിമയായിരുന്നെങ്കില്‍ ഇതിലെ പല സീനുകളും സീരിയല്‍ നിലവാരത്തിലും താഴെയാണ്.തിരക്കഥ മിമിക്രി നിലവാരത്തിലും.സംവിധായകകന്റെ കഴിവുകൊണ്ട് ഹിറ്റായ ദോശ ആന്‍ഡ് ചട്‍ണിയും ചെറിയ പടത്തിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ച റഫീഖും വിലക്കുകള്‍ കൊണ്ടാറാട്ടു നടത്തുന്ന ഫെഫ്കയുമൊക്കെ സിനിമയില്‍ വരുന്നുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കുന്നില്ല.

സിനിമയില്‍ ആകെ കയ്യടി നേടിയ ഒറ്റ ഡയലോഗേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഇംഗ്ലിഷ് പടങ്ങള്‍ കണ്ട് കഥ മോഷ്ടിക്കാന്‍ വേണ്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു മുട്ടത്തറ സരോജ് കുമാറിനോട് സാറിന് ഇംഗ്ലിഷ് പഠിച്ചുകൂടേ എന്നു ചോദിക്കുമ്പോള്‍ സരോജ് കുമാര്‍ പറയുന്നു- ‘എന്നിട്ടു വേണം സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് എന്നെപ്പറ്റി ആളുകള്‍ പറഞ്ഞു നടക്കാന്‍’.

കേണല്‍ പദവിയെ ടിവി വാര്‍ത്തയില്‍ സാധാരണജനം ചോദ്യം ചെയ്യുമ്പോള്‍ സരോജ് കുമാര്‍ പറയുന്നു- “അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിക്കാത്ത ചെറ്റകള്‍”. അതുപോലെ ആദായനികുതി റെയ്‍ഡില്‍ വലിയൊരു കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ സരോജ് കുമര്‍ പറയുന്നു- “സത്യത്തില്‍ അത് കാളക്കൊമ്പാണ്, പക്ഷെ അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പുറത്തു പറയാവൂ, അല്ലെങ്കില്‍ എന്റെ മാനം പോവും.”

ഒരു നല്ല സിനിമയെന്നു കരുതി ഈ സിനിമ കണാന്‍ പോകുന്നവര്‍ക്കു നിരാശപ്പെടേണ്ടി വരും. അല്‍പം മിമിക്രിയും കുറെ അധിക്ഷേപവും അര മണിക്കൂര്‍ സാരോപദേശവും കുറച്ച് മെലോഡ്രാമയും പാകത്തിലല്ലാതെ മിക്‍സ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകനെല്ല നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. പ്രതീക്ഷയോടെ പോയതാവാം നിരാശയ്‍ക്കു കാരണം. നിങ്ങള്‍ നിരാശയോടെ പോയി നോക്കൂ, ചിലപ്പോള്‍ ഇഷ്ടപ്പെട്ടേക്കും. സിനിമയ്‍ക്ക് ഞാന്‍ നല്‍കുന്ന റേറ്റിങ്: 2/10.

ഇറെവറന്റ് ആന്‍ഡ് ഔട്ട്‍ സ്പോക്കണ്‍
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയല്‍ പത്തു ദിവസമായി നടന്നുവന്ന നഴ്‍സുമാരരുടെ സമരം ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മാനേജ്‍മെന്റിനു വേണ്ടി വാര്‍ത്തകള്‍ മുക്കിയ എല്ലാ മാധ്യമങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. സമരം ഒത്തുതീര്‍ന്നത് മിനിമം വേതനം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചുകൊണ്ടാണെന്നിരിക്കെ മിനിമം വേതനത്തിനു മുകളില്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് മാനേജ്‍‍മെന്റിലെ അച്ചന്മാര്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ ഏത് പള്ളിയില്‍ കുമ്പസാരിക്കും ? ആശുപത്രിയെ തകര്ക്കാനും തദ്വാരാ കത്തോലിക്കാസഭയെ ദുര്‍ബലപ്പെടുത്താനുമായിരുന്നു ഈ സമരമെങ്കില്‍ സമരക്കാരുടെ ആവശ്യത്തിന് എന്തിനു മാനേജ്‍മെന്റ് വഴങ്ങി ?

എല്‍എഫ് ആശുപത്രിയെ തകര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ രൂപതയിലെ അച്ചന്മാരെയും കന്യാസ്‍ത്രീകളെയും വിദ്യാര്‍ഥികളെയും തെരുവിലിറക്കി നടത്തിയ നാണംകെട്ട കളിയിലൂടെ പള്ളീലച്ചന്മാര്‍ സമൂഹം അവര്‍ക്കു നല്‍കുന്ന അദരവും അംഗീകാരവും വിറ്റ് കാശാക്കുകയാണ്. പണിയെടുക്കുന്നതിന് ന്യായമായ വേതനവും മാനുഷികപരിഗണനയും ആവശ്യപ്പെട്ട് നഴ്‍സുമാര്‍ കേരളത്തിലെ എല്ലാ ആശുപത്രികളിലും സമരം നടത്തിവരികയാണ്. പലയിടങ്ങളിലും സമരം തുടങ്ങും മുമ്പേ ശമ്പളവര്‍ധന നടപ്പാക്കുന്നുമുണ്ട്. എന്നാല്‍ ഇതുവരെ നടന്ന സമരങ്ങളില്‍ നിന്നു വ്യത്യസ്തമായി ദിവസം പത്തായിട്ടും നഴ്‍സുമാരുമായി ചര്‍ച്ചയ്‍ക്കുപോലും തയ്യാറാവാത്ത കത്തോലിക്കാ മാനേജ്‍മെന്റ് (അച്ചന്മാരും കന്യാസ്ത്രീകളും)കത്തോലിക്കാസഭയ്‍ക്കും സാക്ഷാല്‍ ഈശോമിശിഹായ്‍ക്കും വലിയ വെല്ലുവിളിയാണുയര്‍ത്തിയത്.

അച്ചന്മാരും കന്യാസ്ത്രീകളും എന്തിനു വേണ്ടിയുള്ളവരാണെന്നു ചോദിച്ചാല്‍ ആശുപത്രിയും സ്കൂളും ഭരിക്കാന്‍ വേണ്ടിയുള്ളവരാണെന്നേ ഒരു ശരാശരി മലയാളി പറയൂ.അതിനൊന്നും പറ്റാത്തവരോ അതില്‍ നിന്നൊക്കെ റിട്ടയറായവരോ ആണ് പള്ളിയും പ്രാര്‍ഥനയുമൊക്കെയായി കഴിയുന്നതെന്നാണ് സങ്കല്‍പം. അച്ചന്മാര്‍ പറയുന്നത് ദൈവവചനം പോലെ അനുസരിക്കുന്നതല്ലാതെ കന്യാസ്ത്രീകള്‍ക്ക് അങ്ങനെ സ്വന്തമായൊരു നിലപാടുണ്ടെന്നു തോന്നുന്നില്ല. കര്‍ത്താവിന്റെ വചനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്ന ഈ സമൂഹം അതിലേതെങ്കിലുമൊരു വചനത്തിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ആശുപത്രി ബിസിനസില്‍ പ്രധാനപങ്കുവഹിക്കുന്ന നഴ്‍സുമാര്‍ക്ക് മാന്യമായ വേതനവും മാനുഷികപരിഗണനയും നല്‍കാന്‍ തയ്യാറായേനെ.

ക്രിസ്‍തീയവിശ്വാസത്തിനോ വിശ്വാസികള്‍കക്കോ വേണ്ടി അച്ചന്മാരും കന്യാസ്ത്രീകളും എന്നെങ്കിലും തെരുവിലിറങ്ങിയതായി ഞാന്‍ കേട്ടിട്ടില്ല.വിദ്യാഭ്യാസക്കച്ചവടത്തിലും ആശുപത്രി ബിസിനസിലും ലാഭം കുറയാന്‍ സാധ്യതയുള്ള നടപടികളുമായി ആരെങ്കിലും കളത്തിലിറങ്ങുന്നു എന്നു കാണുമ്പോഴാണ് ഇവര്‍ വെള്ളക്കുപ്പായങ്ങളിട്ട് വര്‍ഗീയവിഷം ചിന്തി തെരുവിലിറങ്ങുന്നത്. എല്‍എഫ് ഹോസ്പിറ്റല്‍ സംരക്ഷണറാലി എന്ന ബാനറിനു പിന്നില്‍ അണിനിരന്ന ഇടയന്മാരെയും ഇടയകന്യകകളെയുമോര്‍ത്ത് ഒരു ക്രിസ്‍ത്യാനി എന്ന നിലയില്‍ ഞാന്‍ ആത്മാര്‍ഥമായി വേദനിക്കുന്നു. നഴ്‍സുമാരും അവരുടെ രക്ഷിതാക്കളും ചേര്‍ന്നു നടത്തുന്ന ഈ ജനകീയസമരത്തെ ഒരു രാഷ്ട്രീയകക്ഷി പള്ളിക്കെതിരായി നടത്തുന്ന ആക്രമണമായി ചിത്രീകരിച്ച് സമരം ചെയ്യുന്ന നഴ്‍സുമാര്‍ പാര്‍ട്ടിക്കാരുടെ അടിമകളാണെന്നും പാര്‍ട്ടി സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തിട്ടു വന്നവരാണ് ഈ സമരം ചെയ്യുന്നതെന്നും പ്രസംഗിച്ച വൈദികന്‍ എത്രത്തോളം തരംതാഴുന്നു എന്നതിനെപ്പറ്റി മതമേലധ്യക്ഷന്മാരെങ്കിലും ആലോചിക്കേണ്ടതല്ലേ ?

കത്തോലിക്കാസഭയെയും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ നടന്ന സംരക്ഷണറാലിയുടെ വിഡിയോ റിപ്പോര്‍ട്ട് ഇവിടെ.

കത്തോലിക്കാസഭയും യേശുക്രിസ്‍തുവും അനുശാസിക്കുന്ന കാര്യങ്ങളാണോ ഇവിടെ മാനേജ്മെന്റ് വൈദികന്മാരും കന്യാസ്ത്രീകളും ചെയ്യുന്നത് എന്നു പരിശോധിക്കാന്‍ സമയമായി.സ്കൂള്‍-ആശുപത്രി ഭരണത്തിനു വേണ്ടി മാത്രം ഇടയന്മാര്‍ ശക്തിപ്രകടനത്തിനിറങ്ങുമ്പോള്‍ പള്ളിക്കു പിരിവു നല്‍കി ആത്മാവിനെ മറിച്ചു വിറ്റ് ജീവിക്കുന്ന വിശ്വാസിസമൂഹം കൂട്ടംതെറ്റി പലവഴിയിലൂടെ അലയുകയാണ്. സെമിനാരിയില്‍ പഠിച്ചിട്ടില്ലെങ്കിലും ബൈബിള്‍ വായിച്ചിട്ടുള്ള ഒരുവനെന്ന നിലയില്‍ എല്‍എഫ് ആശുപത്രിയിലെ അച്ചന്മാര്‍ക്കു വേണ്ടി ഒരേയൊരു പ്രാര്‍ഥനയേയുള്ളൂ- കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ.

കാഞ്ഞിരപ്പള്ളിയിലെ ഒരു നഴ്‍സിങ് കോളജില്‍ പ്രിന്‍സിപ്പലായ കന്യാസ്ത്രീ വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്തിരുന്ന പേരുകള്‍ കേള്‍ക്കുക- ചെറ്റ, പ്രോസ്റ്റിറ്റ്യൂട്ട്,ശീമപ്പന്നി. ഇവിടെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന ശിക്ഷ ഉറക്കവും കുളിയും പല്ലു തേപ്പുമില്ലാതെ മൂന്നു രാപ്പകലുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുള്‍പ്പെടെ മനുഷ്യാവകാശ കമ്മിഷന്‍ പോലും ബോധം കെട്ടു വീഴുന്ന തരത്തിലുള്ളതും.

ഐന്‍സ്റ്റീന് അമ്മായിയപ്പനെ പേടിയുണ്ടോ ?
കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിക്കാന്‍ സമയം ഒരു പ്രശ്നമല്ലെങ്കിലും താല്‍പര്യമില്ലാത്തവരാണ് മോഹന്‍ തോമസിനെപ്പോലെയുള്ള പ്രഗല്‍ഭര്‍. എന്താണ് പ്രശ്നം ? കേരളം ശപിക്കപ്പെട്ട നാടായതുകൊണ്ടോ അതോ മലയാളികള്‍ അലവലാതികളായതുകൊണ്ടോ ? കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകാന്‍ ഡല്‍ഹിയില്‍ നിന്നൊരു മോഹന്‍ദാസ് സാറിനെ മുഖ്യമന്ത്രി മാടി വിളിച്ചിട്ട് അദ്ദേഹം പറഞ്ഞത് കേരളത്തിലേക്കു വരാന്‍ തല്‍പര്യമില്ലെന്നാണ്. ഫുള്‍ ടൈം ആളുകള്‍ ന്യൂസ് ചാനലുകള്‍ക്കു മുന്നിലിരിക്കുന്ന സ്വന്തം നാട്ടില്‍ ചീഫ് സെക്രട്ടറിയാകാനുള്ള ക്ഷണം വേണ്ടെന്നു വച്ചത് ഒരര്‍ഥത്തില്‍ മണ്ടത്തരമായിപ്പോയെന്നു പറയാം. എന്നാല്‍, അന്തസായി പണി ചെയ്‍ത് ജീവിക്കണം എന്നാഗ്രഹമുള്ള ഒരുദ്യോഗസ്ഥന്‍ അയ്യോ കേരളത്തിലേക്കു ഞാനില്ല എന്നു പറഞ്ഞാല്‍ അത് മറ്റൊരര്‍ഥത്തില്‍ ബുദ്ധിയുമാണ്. നിലവില്‍ ചീഫ് സെക്രട്ടറിയുടെ ജോലികള്‍ കൂടി ചെയ്യുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സാര്‍ ചീഫ് സെക്രട്ടറിയാകുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ.

എങ്കിലും കേരളത്തിലേക്കു വരാന്‍ താല്‍പര്യമില്ല എന്നൊരു മലയാളി ഉദ്യോഗസ്ഥന്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് നമ്മളാലോചിക്കേണ്ടതുണ്ട്.എന്താണ് ഇവിടെയൊരു കുറവ് ? നല്ല സാക്ഷരത. എല്ലാവര്‍ക്കും നല്ല വിവരം. പൊതുവേ നല്ല രസികന്‍ കാലാവസ്ഥ. പിന്നെ പ്രോട്ടോക്കോള്‍ പ്രകാരമായും അല്ലാതെയും അനവധി നേരമ്പോക്കുകളും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പേടിച്ചിട്ടാണെന്നു പറയാന്‍ അത് പൊട്ടിയാലും വെള്ളം തിരുവനന്തപുരം വരെ എത്തില്ല. വിരമിക്കാന്‍ ഒരു മാസം മാത്രമേയുള്ളൂവെന്നതിനാല്‍ ചുരുങ്ങിയ കാലത്തേക്ക് പദവി ഏറ്റെടുത്താല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനം നിരസിച്ചത് എന്നു പറയുന്നു.

കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഈ ഒറ്റമാസം കൊണ്ട് ഇക്കാലമത്രയും ജോലി ചെയ്തുണ്ടാക്കിയ സല്‍പേര് കളയാന്‍ പറ്റിയ ഒരാള്‍ ഇവിടുണ്ട് എന്നു തോന്നിയിട്ടാവുമോ അദ്ദേഹം പദവി നിരസിച്ചതെന്ന് ദോഷൈദൃക്കായ ഞാന്‍ സംശയിക്കും. കാരണം,അമ്മാതിരി ഒരമ്മായിയപ്പനാണ് മോഹന്‍ദാസ് സാറിനുള്ളത്.സാക്ഷാല്‍ ആര്‍.ബാലകൃഷ്ണപിള്ള. പിള്ളസാറിന്റെ ഇപ്പോഴത്തെ ഒരു പ്രതിഭാവിലാസം വച്ചു നോക്കുമ്പോള്‍ മോഹന്‍ദാസ് സാറ് കേരളത്തിലേക്കു വരാതിരിക്കുന്നതു തന്നെയാണ് നല്ലത്. (മാടമ്പിയായ അമ്മായിയപ്പന്റെ ഉപദ്രവം കൊണ്ട് വലഞ്ഞ ഒരു ഐഎഎസുകാരന്റെ കഥ പറയുന്ന സിനിമയാണ് പക്ഷേ.അതിലെ പാട്ടുകളെഴുതി സംസ്ഥാന അവാര്‍ഡ് വാങ്ങിയത് ദേ ഇനി ചീഫ് സെക്രട്ടറിയാകകാന്‍ പോകുന്ന ജയകുമാര്‍ സാറാണ്).

എന്നാല്‍, ആരുടെയും മരുമകനല്ലാത്ത സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്തുകൊണ്ട് കേരളത്തിലേക്കുള്ള ക്ഷണം നിരസിച്ചു എന്നത് ഇപ്പോഴും പിടികിട്ടുന്നില്ല. കേരളാ യൂണിവേഴ്സിറ്റിയുടെ വിസി ആകാന്‍ പണ്ട് പണ്ട് മഹാരാജാവിന്റെ കാലത്ത് ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ഐന്‍സ്റ്റീനെ രേഖാമൂലം ക്ഷണിക്കുകയും എന്തായാലും കേരളത്തിലേക്കില്ല എന്നു ഐന്‍സ്റ്റീന്‍ രേഖാമൂലം മറുപടി നല്‍കുകയും ചെയ്തു എന്നാണ് ചരിത്രം രേഖാമൂലം വെളിപ്പെടുത്തുന്നത്. ഐന്‍സ്റ്റീന്‍ അന്നു വന്നിരുന്നെങ്കില്‍ കേരളാ യൂണിവേഴ്സിറ്റി ഇന്ന് ഒരു ആഗോളസംഭവമാവവുകയോ അതുണ്ടായില്ലെങ്കില്‍ ഐന്‍സ്റ്റീന്‍ ആഗോളസംഭവമാകാതെ മലയാളികളുടെ പണി കിട്ടി ഇവിടെവിടെയെങ്കിലും പണ്ടാരമടങ്ങുകയും ചെയ്തേനെ. ഒന്നും സംഭവിച്ചില്ലെങ്കിലും അദ്ദേഹത്തെ പ്രതിമകളാക്കി നമ്മള്‍ ജംക്ഷനുകളിലൊക്കെ സ്ഥാപിച്ചേനെ. ഡിവൈഎഫ്ഐ പോസ്റ്ററുകളില്‍ അദ്ദേഹത്തിനു മാന്യമായ സ്ഥാനം ലഭിച്ചേനെ. സര്‍വകലാശാല നിയമനത്തട്ടിപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചേനെ. ഈ കോലമൊക്കെ തീ കൊളുത്തിയാല്‍ കത്തുന്ന ശാസ്ത്രസത്യമോര്‍ത്ത് അദ്ദേഹത്തിന്റെ ആത്മാവ് ഊറിച്ചിരിക്കുകയും ചെയ്തേനെ.

എന്നാല്‍ ഒന്നും സംഭവിച്ചില്ല. അയ്യരുടെ അപേക്ഷ നിഷ്കരുണം തള്ളി കേരളത്തിലേക്കു തിരിഞ്ഞുനോക്കാതെ ഐന്‍സ്റ്റീന്‍ വിസി ആകാന്‍ പ്രിന്‍സ്‍ടന്‍ സര്‍വകകലശാല തിരഞ്ഞെടുത്തു. 6000 രൂപ പ്രതിമാസ ശമ്പളത്തിന് ഐന്‍സ്റ്റൈനെ ക്ഷണിച്ചു കൊണ്ട് അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ കത്തയച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായിരുന്ന എ. ശ്രീധരമേനോന്‍െറ പുസ്തകത്തില്‍ പറയുന്നുണ്ടത്രേ. ഐന്‍സ്റ്റൈനെ വി.സിയായി പരിഗണിക്കുന്നതായി അയ്യര്‍  ശ്രീ ചിത്ര സ്റ്റേറ്റ് കൗണ്‍സിലില്‍ പ്രഖ്യാപനം നടത്തിയിരുന്നു എന്നും ചരിത്രകാരന്മാര്‍ പറയുന്നു.1937ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍  യൂണിവേഴ്സിറ്റിയാണ് പിന്നീട് കേരള യൂണിവേഴ്സിറ്റിയായി പുനര്‍നാമകരണം ചെയ്തത്.എന്തായാലും ഐന്‍സ്റ്റീന്‍ വന്നില്ലെങ്കിലും ഐന്‍സ്റ്റീനെ വിളിച്ചിരുന്നു എന്നത് സര്‍വകലാശാലയുടെ അന്തസ്സും അഭിജാത്യവും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇതിന്റെ പേരും പറഞ്ഞ് സര്‍വകലശാലയ്ക്ക് ചുറ്റുമുള്ള സ്ഥലത്തിന് റിയല്‍ എസ്റ്റേറ്റ് മാഫിയ വില കൂട്ടുകയാണെന്നു വരെ പറയുന്നുണ്ട്. E=MC2 എന്നു പുള്ളി പറഞ്ഞത് ചുമ്മാതല്ല.

മഹാത്മാഗാന്ധി യൂണിവേഴ്‍സിറ്റിയയുടെ വിസി ആകാന്‍ സാക്ഷാല്‍ ഗാന്ധിജിയെ ക്ഷണിച്ചുകൊണ്ട് പണ്ട് മാണിസാര്‍ എഴുതാന്‍ സാധ്യതയുള്ളതായ കത്തിനു വേണ്ടി അതിരമ്പുഴയിലെ പഴയ തറവാടുകളിലെ തട്ടിന്‍പുറങ്ങളില്‍ വിശാലമായ തിരച്ചില്‍ നടക്കുന്നു. വല്ലതും കിട്ടിയാല്‍ അറിയിക്കാം.

ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല
കേരള പത്രപ്രവര്‍ത്തക യൂണിയനെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ആദ്യമേ മനസ്സില്‍ വയ്‍ക്കണം. ഇത് നമ്മളുദ്ദേശിക്കുന്നതുപോലൊരു സംഘടനയല്ല. പത്രപ്രവര്‍ത്തകരുടെ ക്ഷേമവും മറ്റും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് സംഘടന നിലനില്‍ക്കുന്നതെന്നാണ് സങ്കല്‍പം. എന്നാല്‍, നിലവില്‍ സംഘടനാ നേതൃത്വം കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനും തതാല്‍പര്യതത്തിനുമെതിരായി പ്രവര്‍ത്തിക്കുന്നു എന്നാണ് പത്രക്കാര്‍ തന്നെ ആരോപിക്കുന്നത്.ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ എന്തെങ്കിലും നടക്കും എന്നാണ് തോന്നുന്നത്.

സംഘടനയില്‍ നിന്നുള്ള നാറുന്ന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേറെ ആരുമില്ലാത്തതുകൊണ്ട് പത്രക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവന്മാര്‍ എന്നൊരു ധാരണ സാധാരണ ജജനനത്തിനുണ്ടായിട്ടുണ്ട്. സത്യം അങ്ങനെയാണെന്നു തോന്നുന്നില്ല. പത്രപ്രവര്‍ത്തക യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനു മുമ്പ് വോട്ടുകള്‍ ഏതോ പ്രബുദ്ധ പ്രവര്‍ത്തകന്‍ മോഷ്ടിച്ചതും തിരഞ്ഞെടുപ്പ് അസാധുവായതിനെത്തുടര്‍ന്നു വീണ്ടും വോട്ടെടുപ്പു നടത്തിയപ്പോള്‍ മറ്റൊരു പ്രബുദ്ധ പത്രപ്രവര്‍ത്തകന്‍ കള്ളവോട്ടു ചെയ്യാന്‍ ചെന്നതുമൊക്കെ ഒരുപാട് കാലം മുമ്പല്ല.

സംഘടന അടുത്ത കാലത്ത് ഏറ്റെടത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗൗരവമേറിയതും പപത്രപ്രവര്‍ത്തകരുടെ ക്ഷേമത്തെ നേരിട്ടു ബാധിക്കുന്നതുമായ വിഷയമായിരുന്നു പത്രപ്രവര്‍ത്തകരുടെ ശമ്പളപരിഷ്കരണം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയത്. രാജ്യത്തിന്റെ പ്രധാനതൂണുകളിലൊന്നായ മാധ്യമങ്ങള്‍ പക്ഷെ,അങ്ങനെ പത്രക്കാരുടെ ശമ്പളം പരിഷ്കരിക്കാനൊക്കില്ല എന്ന ലൈനില്‍ നില്‍ക്കുകയാണ്. അതിനെതിരെ രംഗത്തിറങ്ങാനും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ജീവനക്കാര്‍ക്ക് നേടിക്കൊടുക്കാനും ആവശ്യമായ നിലപാടുകളെടുക്കാന്‍ യൂണിയന്‍ തയ്യാറാണെന്നു ഭാവിക്കുകയും അതേ സമയം,യൂണിയന്‍ ഭാരവാഹികള്‍ അഴകൊഴമ്പന്‍ നിലപാടുകളുമായി പത്രപ്രവര്‍ത്തകരുടെ കണ്ണില്‍പപ്പെടാതെ മുങ്ങിനടക്കുകയുമാണെന്ന് പത്രപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു.എന്തിന്, പത്രമുതലാളിമാരരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി യൂണിയന്‍ അംഗങ്ങളെ മുഴുവന്‍ ഒറ്റുകൊടുത്തിരിക്കുകയാണ് ഭാരവാഹികള്‍ എന്നു വരെ സാധാരണപത്രപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.അതാണ് ഞാന്‍ പറഞ്ഞത്,ഇത് നിങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ള പോലെയുള്ള ഒരു യൂണിയനല്ല എന്ന്.

വേജ് ബോര്‍ഡ് പ്രശ്നത്തില്‍ യൂണിയന്‍ അംഗങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാടെന്നു പത്രപ്രവര്‍ത്തകര്‍ക്കു തോന്നിത്തുടങ്ങിയത് കോഴിക്കോട്ട് നടന്ന സംസ്ഥാനനേതൃയോഗത്തില്‍ വേജ് ബോര്ഡിനെപ്പറ്റി ഒരക്ഷരം പറയാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം എന്ന്‌ പ്രസ്‌താവന ഇറക്കിയപ്പോഴാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയമനം പാലിക്കാം പക്ഷെ,വേജ് ബോര്‍ഡ് നടപ്പാക്കണമെന്നു കൂടി ആവശ്യപ്പെട്ടുകൂടെ എന്ന് ആരോ ആവശ്യപ്പെട്ടപ്പോള്‍ ഇത് ഒരു ട്രേഡ് യൂണിയനല്ല എന്നും ഭാരവാഹികള് യോഗത്തില്‍ പ്രഖ്യാപിച്ചതത്രേ.ഭാരവാഹികള്‍ പത്രപ്രവര്‍ത്തകരെ മുതലാളിമാര്‍ക്കു വിറ്റു കാശാക്കുകയാണെന്ന ആരോപണം അതോടെ ശക്തമായി.

തുടര്‍ന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ഇക്കാര്യമെല്ലാം കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് കത്തെഴുതി.ഈ കത്ത് ചോര്‍ന്നുപോവുകയോ മറ്റോ ചെയ്തതോടെ സംസ്ഥാനകമ്മിറ്റി രരഹസ്യയോഗം കൂടി ഈ കത്തെഴുതിയ പത്രപ്രവര്‍ത്തകനെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നതാണ് പുതിയ സ്കൂപ്പ്.പത്രപ്രവര്‍ത്തകരുടെ പൊതുവികാരം പ്രകടിപ്പിച്ച പത്രപ്രവര്‍ത്തകനെ സംസ്ഥാനകമ്മിറ്റി പുറത്താക്കിയാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ കൂട്ടരാജിയും തുടര്‍ന്ന് കൂട്ടയടിയും നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.